കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി.കണ്ണൂർ കടവത്തൂർ സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് 31.75 ലക്ഷം വരുന്ന 620 ഗ്രാം കസ്റ്റംസ് സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.