സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദനം
കൊല്ലം: കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒൻപതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമർദ്ദനം. കുട്ടികളെ കൂട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് മര്‍ദ്ദിക്കുന്നതും.
കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. കൊല്ലം കരൂര്‍ കല്‍ക്കുളത്ത് വച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഇപ്പോള്‍ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കയ്യിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.