കുടുംബ സഹായനിധി വിതരണം ചെയ്തു

ബെയ്ക്ക് അപകടത്തിൽ മരിച്ച ശ്രീകണ്ഠപുരം എ. എസ്. ഐ. കെ. വി. കുഞ്ഞി നാരായണൻ്റെ കുടുംബ സഹായനിധി വിതരണം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും കണ്ണൂർ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു, പരിപാടിയിൽ ഇരിട്ടി ഡി. വൈ. എസ്.പി. സജേഷ് വാഴവളപ്പിൽ
സഹായനിധി വിതരണം ചെയ്തു.

കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടും ശ്രീകണ്ഠപുരം പോലീസ് എസ്. എച്ച്. ഒ യുമായ ഈ. പി. സുരശൻ അധ്യക്ഷത വഹിച്ചു.എ ശംശുദ്ദീൻ,
രമേശൻ.പി, പ്രിയേഷ്.പി, പ്രജീഷ്.ടി, കെ.വി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.