സ്‌കോള്‍ കേരള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി

സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ രണ്ടാം വര്‍ഷ പ്രവേശനം, പുനപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം.