സ്‌കോൾ കേരള: തീയതി നീട്ടി

2020-21 അധ്യയന വർഷത്തെ സ്‌കോൾ കേരള മുഖേനയുള്ള വൊക്കേഷനൽ ഹയർ സെക്കണ്ടറി അഡീഷനൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. 60 രൂപ പിഴയോടെ ജനുവരി 27 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2342960, 2342271, 234236.