സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്‍ ജൂലായില്‍ ആരംഭിക്കുന്ന ജെഡിസി കോഴ്സിന് കണ്ണൂര്‍ പരിശീലന കേന്ദ്രത്തിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി, ടിസി, ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം ജൂലായ് ആറിന് രാവിലെ 11 മണിക്ക് സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0497 2706790.