സൗജന്യ കമ്പ്യൂട്ടർ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പക്കാൻ ഒരു വർഷത്തെ ഒ ലെവൽ കമ്പ്യൂട്ടർ കോഴ്‌സ് (ഡിസിഎക്ക് തുല്യം) ജൂലൈ ഒന്നിന് തുടങ്ങുന്നു. 2022 ജൂലൈ ഒന്നിന് 18നും 30 വയസിനും ഇടയിൽ 12-ാം ക്ലാസോ അതിനു മുകളിലോ പാസായ, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവർക്ക് കോഴ്‌സിന് ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. പാലക്കാട് കെൽട്രോൺ എജുക്കേഷൻ സെന്റർ ആണ് കോഴ്‌സ് നടത്തുന്നത്. ഉദ്യോഗാർഥികൾ ബയോഡാറ്റയും രേഖകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫേട്ടോയും സഹിതം നേരിട്ട് ഹാജരാവുകയോ itegpalakkad@gmail.com എന്ന ഇമെയിൽ വഴി ജൂൺ 24നകം അപേക്ഷിക്കുകയോ ചെയ്യണം. ഫോൺ: 984759597587, 04712332113, 8304009409.