സൗജന്യ തൊഴില്‍ പരിശീലനം

നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി തുടങ്ങുന്ന ഹ്രസ്വകാല കോഴ്സായ അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ് സി/ എസ് ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543, 9072600013.