സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നല്കുന്നു.2023 വര്‍ഷത്തില്‍ നീറ്റ് പരീക്ഷ എഴുതുന്നതിലേക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ SC, ST, OBC വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാന പരിധിക്കു വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2023 നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കണ്ഫര്മേഷന് ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ: പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമില്‍ മാര്‍ച്ച് 25 നു മുൻപായി അപേക്ഷ സമര്‍പ്പിക്കണം. പട്ടികജാതി/ പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും.