സൗജന്യ മത്സര പരീക്ഷാ പരിശീലനം
തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 23 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസും അതിനു മുകളിലും യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്ത എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കും. ഫോണ്‍: 0490 2327923.