സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 3) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിശോധന.
എടവേലി സ്‌കൂള്‍, അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊയിലൂര്‍ ഈസ്റ്റ് എല്‍ പി സ്‌കൂള്‍ നോര്‍ത്ത് പൊയിലൂര്‍, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍ (രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ), രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെ), ഒറപ്പൊടി യുവജന ഗ്രന്ഥാലയം കയരളം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.