സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 28) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. ഗവ. എല്‍ പി സ്‌കൂള്‍ വലിയപാറ കൂത്തുപറമ്പ, നരിക്കോട് മല സാംസ്‌കാരിക നിലയം, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.