സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(മെയ് 31) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പ്രാഥമികാരോഗ്യകേന്ദ്രം അങ്ങാടിക്കടവ്, മുഴപ്പിലങ്ങാട് എല്‍ പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, നജാത്ത് യു പി സ്‌കൂള്‍ പാനൂര്‍, നിടുവാലൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.