സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 2) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
സെന്റ് തോമസ് പാരിഷ് ഹാള്‍, കരിക്കോട്ടക്കരിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, ആയുര്‍വേദ ഡിസ്പെന്‍സറി മുണ്ടിയാമ്പറമ്പ് ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാലു മണി വരെയും റെഡ്സ്റ്റാര്‍ വായനശാല പുളിമ്പറമ്പ, വയക്കര അല്‍ മഖര്‍ യത്തീംഖാന, കരിമ്പം വായനശാല, തളിപ്പറമ്പ താലൂക്കാശുപത്രി എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.