സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂണ്‍ 23) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാധവിലാസം യു പി സ്കൂൾ പള്ളിക്കുന്ന് ,
മാത്തിൽ ഹൈസ്കൂൾ, കാങ്കോൽ, കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ, തുരുത്തി, ഒടുവള്ളിത്തട്ട് ഹ്യാരോഗ്യ കേന്ദ്രം
എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും സൺഡേ സ്കൂൾ ഓടന്തോട് ചർച്ച് കണിച്ചാർ, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പ്രാഥമികാരോഗ്യകേന്ദ്രം കൊട്ടിയൂർ, പട്ടുവം യു പി സ്കൂൾ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.