സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 4) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പേരാവൂര്‍ താലൂക്കാശുപത്രി, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, പഞ്ചായത്ത് ഹാള്‍ പട്ടുവം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും ഇടയന്നൂര്‍ ഹൈസ്‌കൂള്‍ കീഴല്ലൂര്‍, പഴശ്ശി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഉരുവച്ചാല്‍, ഡ്രീംസ് ഓഡിറ്റോറിയം മീനംകുളം അമ്പലം എരമം കുറ്റൂര്‍, ഇരട്ടകുളങ്ങര ജനകീയ സൊസൈറ്റി ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.