സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 6) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
കുട്ടിക്കകം മുനമ്പ് മദ്രസ എടക്കാട് രാവിലെ 10 മണി മുതൽ വൈകിട്ട് നാല് വരെയും നിടുമ്പ്രം സബ്‌സെന്റർ ചൊക്ലി ടൗൺ, എടവേലി സ്കൂൾ, പുത്തൂർ എ എൽ പി സ്കൂൾ കരിവെള്ളൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും പെരുവ ലക്ഷം വീട് കോളനിയിൽ രാവിലെ 10 മണി മുതൽ 11 വരെയും കോളയാട് ബഡ്‌സ് സ്കൂൾ രാവിലെ 11.30 മുതൽ നാല് മണി വരെയും കോട്ടൂർ സബ്‌സെന്റർ ശ്രീകണ്ഠപുരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഖുറാൻ കോളേജ് പെരിങ്ങത്തൂർ, എത്തുംക്കരി എസ് ടി കോളനി അങ്ങാടിക്കടവ്, ഗവൺമെന്റ് സെൻട്രൽ എ യു പി സ്കൂൾ കുഞ്ഞിമംഗലം, ഐച്ചേരി വായനശാല ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ രണ്ട് മണി മുതൽ വൈകിട്ട് നാല് വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.