സൗജന്യ സിവില്‍ സര്‍വ്വീസ്, റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനം തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വ്വീസ് അക്കാദമിയിലാണ് നടക്കുക. അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.

സൗജന്യ റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഒരു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക. അപേക്ഷകര്‍ എച്ച് എസ് എസ്, വി എച്ച് എസ് എസ് തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 24 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നേരിട്ടോ ddfisherieskannur@gmail.com ലോ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഫോണ്‍: 0497 2731081.