സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷനുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് വിധി ലക്ഷ്യമിടുന്നത്.
ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു.