സർട്ടിഫിക്കറ്റുകളിൽ തെറ്റ് തിരുത്തൽ

2014 മുതൽ ഐ ടി ഐയിൽ പഠിച്ചവർക്ക് ലഭിച്ച എൻ സി വി ടി സർട്ടിഫിക്കറ്റുകളിൽ തെറ്റ്‌ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തലിന് അവസരം നൽകുന്നു. ആവശ്യമുള്ളവർ ആധാർ കാർഡ്, നോട്ടറി വക്കീലിൽ നിന്നും ലഭിക്കുന്ന അഫിഡവിറ്റ്, എസ് എസ് എൽ സി കോപ്പി, ഫോട്ടോ എന്നിവ സഹിതം അഞ്ചിന് രാവിലെ പേരാവൂർ ഗവ. ഐ ടി ഐയിൽ ഹാജരാകണം.