സർവകലാശാല അറിയ്പ്പ് :ഹോൾടിക്കറ്റ്

· 28.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

· രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ എസ്. ഡി. ഇ. ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം. തിരിച്ചറിയൽ രേഖയില്ലാത്തവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റ് ഉപയോഗിക്കാം.

ടൈംടേബിൾ

20.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), മെയ് 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ/ പ്രൊജക്റ്റ് മൂല്യനിർണയം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ 29.06.2022 മുതൽ 04.07.2022 വരെ കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടക്കും. ബി. സി. എ. പ്രൊജക്റ്റ് മൂല്യനിർണയം 29.06.2022 ന് ചാല ചിൻമയ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്