സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ്

ലഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് പെ​ൺ​ സിം​ഹ​ങ്ങ​ൾ​ക്ക് കൊവിഡ്​  സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജീവനക്കാരിലേക്ക് കൊവിഡ് പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.