ഹയർസെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷ ; എണ്ണവും സമയവും കുറച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷണങ്ങളുടെ എണ്ണവും സമയവും കുറച്ചു. 21 വിഷയങ്ങളിലാണ് പ്രായോഗികപരീക്ഷ. ഓരോ വിഷയത്തിലും പരീക്ഷ നടത്തേണ്ട വിധം:
1. ഫിസിക്സ്:പരീക്ഷാസമയം രണ്ടുമണിക്കൂർ. ഒരു വിദ്യാർഥി ഒരു പരീക്ഷണം ചെയ്താൽമതി.
2. കെമിസ്ട്രി:പരീക്ഷാസമയം ഒന്നരമണിക്കൂർ. പിപ്പറ്റ് ഉപയോഗിക്കുന്നതിനുപകരം മെഷറിങ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യണം. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കി. പകരം, എക്സാമിനർ നിർദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ എഴുതിനൽകണം.
3. ബോട്ടണി:പരീക്ഷാസമയം ഒരു മണിക്കൂർ. മൈക്രോസ്കോപ്പ് ഉപയോഗം ഒഴിവാക്കി. സ്പെസിമെൻ സംബന്ധിച്ച് എക്സാമിനർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താം.
4. സുവോളജി: പരീക്ഷാസമയം ഒരു മണിക്കൂർ.
5. മാത്തമാറ്റിക്സ് (സയൻസ് ആൻഡ് കൊമേഴ്സ്):പരീക്ഷാസമയം ഒന്നരമണിക്കൂർ. രണ്ട് പ്രാക്ടിക്കലിനുപകരം ഒരു പ്രാക്ടിക്കൽ ചെയ്താൽമതി.
6. കംപ്യൂട്ടർ സയൻസ്:പരീക്ഷാസമയം രണ്ടുമണിക്കൂർ. രണ്ടു ചോദ്യങ്ങളിൽനിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽമതി.
7. കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ്):പരീക്ഷാസമയം രണ്ടുമണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽനിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽനിന്ന് ഒരെണ്ണം ചെയ്താൽമതി.
8. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്:ഒന്നരമണിക്കൂർ
9. ഇലക്ട്രോണിക്സ്: ഒന്നരമണിക്കൂർ.
10. ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സർവീസ് ടെക്നോളജി: രണ്ടുമണിക്കൂർ.
11. കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി: രണ്ടുമണിക്കൂർ.
12. സ്റ്റാറ്റിസ്റ്റിക്സ്: രണ്ടുമണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽനിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽനിന്ന് ഒരെണ്ണം ചെയ്താൽ മതി.
13. സൈക്കോളജി:വിദ്യാർഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യണം
14. ഹോം സയൻസ്:രണ്ടുമണിക്കൂർ
15. ഗാന്ധിയൻ സ്റ്റഡീസ്:ഒന്നരമണിക്കൂർ. ക്രാഫ്റ്റ്മേക്കിങ്ങും ഡെമോൻസ്ട്രേഷനും രണ്ടായി ചെയ്യുന്നതിനുപകരം ഒന്നായി ചെയ്താൽ മതി.
16. ജിയോളജി: ഒന്നരമണിക്കൂർ. സ്പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കും. കുട്ടികൾ അത് സ്പർശിക്കാതെ തിരിച്ചറിയണം.
17. സോഷ്യൽവർക്ക്:ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽവർക്കിന്റെ പ്രായോഗികപരീക്ഷ പതിവുരീതിയിൽ നടത്തും.
18. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്:ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രായോഗികപരീക്ഷ പതിവുരീതിയിൽ.
19. ജേണലിസം:ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കി. ഇതിലേക്കുള്ള സ്കോർ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നൽകും.
20. ജ്യോഗ്രഫി:പരീക്ഷാസമയം ഒരുമണിക്കൂർ. കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കും.
21. മ്യൂസിക്: ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങളില്ല്ല. മ്യൂസിക്കിന്റെ പ്രായോഗികപരീക്ഷ അധ്യാപകൻ നിർദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തും.