ഹരിത മിത്രം: സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം
തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം – സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓൺലൈനായി നടക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ ഹരിത മിത്രം ഗാബേജ് മോണിറ്റിങ്ങ് സിസ്റ്റം പദ്ധതി നടപ്പാക്കുന്ന 36 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ, സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാ കോ ഓർഡിനേറ്റർ എന്നിവർക്കാണ് ഒന്നാം ഘട്ടത്തിൽ ഓൺലൈനായി കിലയുമായി സഹകരിച്ച് ഹരിത ശുചിത്വ മിഷനുകൾ സംയുക്തമായി പരിശീലനം നൽകുന്നത്. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാർട്ട് ഗാർബേജ് വികസിപ്പിച്ചെടുത്ത കെൽട്രോണിനാണ്.