ഹരിത വിവാദവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ നടപടി

ഹരിത വിവാദവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ നടപടി. വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ എല്ലാ പദവികളില്‍ നിന്നും നീക്കി. ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം.

പി. പി ഷൈജലിനെതിരെ നടപടി സ്വീകരിച്ച കാര്യം മുസ്ലിം ലീഗിന്റെ ഔദ്യോഗിക മുഖപത്രമാണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക നടപടിയാണ് ഷൈജലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.