ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് രമേശ് ചെന്നിത്തല

രു​വ​ന​ന്ത​പു​രം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ​ട്ടി​ക വ​ന്നു ക​ഴി​ഞ്ഞാ​ൽ ഒ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം നേ​ടും. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​വി​ടു​ണ്ടാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ചങ്ങനാശേരി, അരുവിക്കര, വട്ടിയൂർക്കാവ് എന്നീ സീറ്റുകളിൽ താൻ മൽസരിക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുകയാണ്. ഞാൻ മൽസരിപ്പിച്ചപ്പോഴൊക്കെ ഹരിപ്പാട്ടിലെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്.

എനിക്കെന്‍റെ അമ്മയെ പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എന്നും എനിക്ക് അഭയം നൽകിയിട്ടുണ്ട്. അവിടത്തെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു