ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ

കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 15 നും 23 നും മധ്യേ. പട്ടികജാതി/പട്ടികവർഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സ്്. അപേക്ഷകൾ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്സൈറ്റ് വഴി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ:0497 2835390, 0497 2739322.