ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ല; നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി.
നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകൾക്കും കൊച്ചു മകൾക്കും ഐ എസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദേശം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം
ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഒരു കുറ്റകൃത്യം ചെയ്ത് വിദേശരാജ്യത്തുള്ളയാളാണ് നിമിഷ. അതിനാല്‍ കേസില്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി ഇതിന് പിന്നിലെ സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളിയതോടെ നിമിഷയുടെ അമ്മ ഹേബിയസ് കോര്‍പസ് പിന്‍വലിക്കുകയും ചെയ്തു.