ഹോം സിനിമ വിവാദം അനാവശ്യമാണെന്ന് ജൂറി ചെയർമാൻ സയ്യിദ് മിർസ

ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് ജൂറി ചെയർമാൻ സയ്യിദ് മിർസ. ജൂറി മുഴുവൻ സിനിമയും കണ്ടിരുന്നുവെന്നും ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തിലേക്ക് എത്തിയില്ലെന്നും പുരസ്കാരം പൂർണ്ണമായും ജൂറിയുടെ തീരുമാനമാണ്, അതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും മിർസ പറഞ്ഞു.