ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ സെന്ററിൽ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കമഡേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവ്വീസ്. യോഗ്യത: എസ് എസ് എൽ സി. കാലാവധി ഒരു വർഷം. അപേക്ഷാഫോം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ സെന്ററിൽ നിന്നും www.fcikerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ ഫോറത്തിന് ജനറൽ വിഭാഗക്കാർക്ക് 100 രൂപയും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപയുമാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ എന്ന വിലാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ ടൗൺ ബ്രാഞ്ചിൽ മാറത്തക്ക വിധം ജനറൽ വിഭാഗത്തിൽ പെട്ടവർ 100 രൂപയുടേതും പട്ടിക ജാതി /പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ 50 രൂപയുടേതും ഡിഡി എടുത്ത് സ്വന്തം മേൽ വിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാർഡും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ചേർത്തയക്കുക. അവസാനതീയതി ജൂലൈ 11 വൈകിട്ട് നാല് മണി. വിലാസം: ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ ഒണ്ടേൻ റോഡ്, പി ഒ 670001. ഫോൺ: 0497 2706904 , 2933904