​ഇന്ത്യയിലെ ഉപഭോക്താക്കള്‍ ​ഗൂ​ഗിള്‍ പേ വഴിയുള്ള പണ കൈമാറ്റ‌ത്തിന് ഫീസ് നല്‍കേണ്ടതില്ല


​ഇന്ത്യയിലെ ഉപഭോക്താക്കള്‍ ​ഗൂ​ഗിള്‍ പേ വഴിയുള്ള പണ കൈമാറ്റ‌ത്തിന് ഫീസ് നല്‍കേണ്ടതില്ല. ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുകയെന്നും ​ഗൂ​ഗിള്‍ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്ബോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്ബനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഈ ചാര്‍ജ്ജുകള്‍ അമേരിക്കയില്‍ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങള്‍ക്ക് തടസ്സമാകില്ലെന്നും ​ഗു​ഗിള്‍ വക്താവ് അറിയിച്ചു.