120 കിലോ ലഹരി ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 120 കിലോ പുകയില ഉല്പന്നങ്ങളുമായി രണ്ട് പേർ കൂട്ടുപ്പുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ

വാഹന പരിശോധനയ്ക്കിടെ KL-78-A -9267 ദോസ്ത് വാഹനത്തിൽ പച്ചക്കറിയുടെ മറവിൽ കർണാടകയിൽ നിന്നും പുകയില ഉല്പന്നങ്ങൾ കടത്തുകയായിരുന്ന ചക്കരക്കല്ല് സ്വദേശി മുട്ടിണ്ട വളപ്പിൽ വീട്ടിൽ ഇസ്മയിൽ( 48 ), സഹായിയായ രാജസ്ഥാൻ സ്വദേശി സാക്കിർ ( 35 ) എന്നിവരെ കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിൽ പിടികൂടി.

ഹാൻസ് ഇനത്തിൽ പെട്ട 12000 പാക്കറ്റുകൾ 8 ചാക്കുകളിലായാണ് (ആകെ 120 കിലോ) കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ അനീഷ്.കെ.എ,പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് കെ.പി., പ്രവീൺ എൻ വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അഭിലാഷ്.സി. സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ് . പി , അഭിജിത്ത് പി.വി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.