യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തും.

ചുഴലിക്കാറ്റായാൽ യാസ് എന്നായിരിക്കും അറിയപ്പെടുക. ഒമാനാണ് പേര് നിർദേശിച്ചത്. പുതിയ ചുഴലിക്കാറ്റിന്റെ സ‍ഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യാസ് രൂപപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.