15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും

ന്യൂഡൽഹി∙ 2022 ഏപ്രിൽ 1നു ശേഷം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും. എല്ലാ കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും ഇതു ബാധകമാകുമെന്ന് ഗതാഗത മന്ത്രാലയം.

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഈ നിർദേശത്തിന് കീഴിൽ വരുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്.

കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൊളിക്കൽ നയത്തിന്റെ ആദ്യ ഘട്ടമെന്നോണമാണ് സർക്കാർ വാഹനങ്ങളുടെ ആയുസ് 15 വർഷമാക്കി ചുരുക്കുന്നത്. ബജറ്റിൽ അവതരിപ്പിച്ച സ്ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വർഷവും സ്വകാര്യ വാഹനങ്ങൾ 20 വർഷവും ഉപയോഗിക്കാമെന്നാണ് നിർദേശിച്ചിരിക്കുന്നത്.