15-ാം നിയമസഭയുടെ ആദ്യസമ്മേളനം 24,25 തിയതികളില്‍
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കുന്ദമംഗലം എം.എൽ.എ. അഡ്വ. പി.ടി.എ. റഹീമിനെ പ്രൊടേം സ്പീക്കറായി നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.