18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡൽഹി: രാജ്യത്ത് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ. ഈ വിഭാഗത്തിലുള്ളവർക്ക് തുടക്കത്തിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു

യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും ഏപ്രിൽ 28 മുതൽ കോവിൻ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതൽ കുത്തിവയ്പ്പ് ആരംഭിക്കും. മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ എന്നിവർക്ക് വാക്സിനേഷൻ നൽകുന്നത് തുടരും