2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈശാഖനും പ്രൊഫ. കെപി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും.ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍ കുട്ടി, കെഎ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

അക്കദമി അവാര്‍ഡ് ജേതാക്കള്‍:

അന്‍വര്‍ അലി (കവിത), ഡോ. ആര്‍ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-നോവല്‍), വിനോയ് തോമസ് (പുറ്റ്-നോവല്‍), വിഎം ദേവദാസ് (വഴി കണ്ടു പിടിക്കുന്നവര്‍ – ചെറുകഥ), പ്രദീപ് മണ്ടൂര്‍ (നമുക്കു ജീവിതം പറയാം- നാടകം), എന്‍ ജയകുമാര്‍ (വിമര്‍ശനം), ഡോ. ഗോപകുമാര്‍ ചോലയില്‍ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടിജെ ജോസഫ് (അറ്റുപോവാത്ത ഓര്‍മകള്‍-ആത്മകഥ), എം കുഞ്ഞാമന്‍ (എതിര് -ആത്മകഥ), വേണു (നഗ്നരും നരഭോജികളും- യാത്രാ വിവരണം, അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ സാഹിത്യം)

വിലാസിനി അവാര്‍ഡ്

ഇവി രാമകൃഷ്ണന്‍

എന്‍ഡോവ്‌മെന്റുകള്‍:

വൈക്കം മധു (ഐസി ചാക്കോ അവാര്‍ഡ്), അജയ് പി മങ്ങാട്ട് (സിബി കുമാര്‍ അവാര്‍ഡ്), പ്രൊഫ. പിആര്‍ ഹരികുമാര്‍ (കെആര്‍ നമ്ബൂതിരി അവാര്‍ഡ്), കിങ് ജോണ്‍സ് (കനകശ്രീ അവാര്‍ഡ്), വിവേക് ചന്ദ്രന്‍ (ഗീതാഹിരണ്യന്‍ അവാര്‍ഡ്), ഡോ. പികെ രാജശേഖരന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), ഡോ. കവിത ബാലകൃഷ്ണന്‍ (ജിഎന്‍ പിള്ള അവാര്‍ഡ്), എന്‍കെ ഷീല (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം)