24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,882 പേർക്ക്.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,882 പേർക്ക്. 140 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയർന്നു വരികയാണ്. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 85.6ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.