24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയി. 96,700 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം 9,486 പേർ രോഗമുക്തി നേടി. 98.57 ആണ് രോഗമുക്തി നിരക്ക്. പ്രതിദിനിന രോഗസ്ഥിരീകരണ നിരക്ക് 2.49 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.36 ശതമാനവും. കഴിഞ്ഞദിവസം 17,073 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്