24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 28,903 പേർക്ക് കൊവിഡ്.

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,903 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 11,438,734 ആയി. ഈ വർഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 188 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 159,044 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,34,406 ആളുകളാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 11,045,284 ആളുകൾ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.