പുത്തൻ പ്രതീക്ഷകളുമായി ഇന്ന് വിഷു
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു . കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് .
കാർഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് മേടവിഷു . വൈഷവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദമുണ്ടായത് . കേരളത്തിൽ തന്നെ വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട് .
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം . രാത്രിയും പകലും തുല്യമായ ദിവസം .
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴലായി നിന്നിരുന്ന കോവിഡ് ഭീതി ഇക്കുറി മാറി നില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ വീണ്ടും സജീവമാകുകയാണ്.
പൊതു സ്ഥലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും മുന്‍ വര്‍ഷത്തേതു പോലുള്ള നിയന്ത്രണങ്ങളില്ല. അതേസമയം മാസ്‌ക് അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.