ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി; വെബ്‌സൈറ്റ് പണിമുടക്കി

തിരുവനന്തപുരം: ബഫർ സോൺ മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. ഔദ്യോഗിക സൈറ്റ് https://kerala.gov.in/ ആക്സസ് ചെയ്യാൻ തടസ്സം നേരിട്ടു.

പി ആര്‍ ഡിയുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.