40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കും.