50 കോടി കളക്ഷനുമായി ജന ഗണ മന

പൃഥ്വിരാജിൻറെ ‘ജനഗണമന’ 50 കോടി ക്ലബിൽ. ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന.

മംമ്ത മോഹന്ദാസ്, വിൻസി അലോഷ്യസ്, ശാരി, ധ്രുവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ഏപ്രിൽ 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വെറും 25 ദിവസം കൊണ്ട് 50 കോടി ക്ലബിൽ പ്രവേശിച്ചു. എന്നു നിൻറെ മൊയ്തീൻ, എസ്ര എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ പൃഥ്വിരാജ് ചിത്രമാണിത്.