8ആം ക്ലാസ് വിദ്യാർത്ഥിനിക്കായി പ്രേമലേഖനമെഴുതിയ അധ്യാപകനെതിരെ കേസ്

8ആം ക്ലാസ് വിദ്യാർത്ഥിനിക്കായി പ്രേമലേഖനമെഴുതിയ അധ്യാപകനെതിരെ കേസ്. ഉത്തർ പ്രദേശിലെ ബല്ലാർപൂരിലാണ് സംഭവം. അധ്യാപകനായ ഹരിയോം സിംഗിനെ സ്കൂളിൽ നിന്ന് പുറത്താക്കി. പെൺകുട്ടിയുടെ പിതാവാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്

ഡിസംബർ 30ന് അധ്യാപകൻ വിദ്യാർത്ഥിനിക്ക് ഒരു ഗ്രീറ്റിംഗ് കാർഡ് നൽകിയിരുന്നു. വീട്ടിലെത്തി കാർഡ് പരിശോധിച്ചപ്പോൾ അതിൽ അധ്യാപകൻ സ്വന്തം കൈപ്പടയിൽ പ്രണയ ലേഖനം എഴുതിയതായി കണ്ടെത്തി. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.