ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെ സുധാകരൻ.
ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ. ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയം കേരളത്തിൻറെ പേരിൽ നടക്കുന്ന പച്ചയായ ധൂർത്തെന്നും കെ സുധാകരൻ ആരോപിച്ചു.