ക്ഷേമ പെൻഷൻവിതരണം ഇന്ന് മുതൽ; ഉത്തരവിറക്കി
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്ന് ഉത്തരവിൽ പറയുന്നു.
ഈ മാസം 26ന് ഉള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.
നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.