റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി
റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയില്‍ പത്തനംതിട്ട മൈലപ്രയില്‍ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്.സർവീസ് പുനരാരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂര്‍ യാത്ര തുടരുകയാണ് റോബിൻ ബസ്.
മുൻകൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം.
