വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ നാലുമുക്ക്, മൂന്നുമുക്ക്, ആറാംകോട്ടം എന്നീ ഭാഗങ്ങളിൽ നവംബർ 25 ശനി രാവിലെ 7.30 മുതൽ 10.30 വരെയും ആറാംകോട്ടം സ്‌കൂൾ, കണിശൻ മുക്ക്, നീർക്കടവ്, ആര്യ സമാജം എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിൽ അറ്റകുറ്റപണി ഉള്ളതിനാൽ നവംബർ 25 ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ കുണ്ടേരിപ്പൊയിൽ, കുണ്ടേരിപോയിൽ സ്‌കൂൾ, കെ സി നഗർ, മള്ളന്നൂർ, മുതുകുറ്റിപോയിൽ, അയ്യല്ലൂര്, ഇടവേലിക്കൽ, കുറുമ്പോളി, കരിവെള്ളൂർ എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ശിവപുരം സെക്ഷൻ അറിയിച്ചു