പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു

പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതി ‘വർണ’ത്തിൽ വച്ചായിരുന്ന അന്ത്യം. അന്തരിച്ച് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അനന്തരവനും ശിഷ്യനുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.l

ആകാശവാണി ആർടിസ്റ്റ് കൂടിയായിരുന്നു. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.